കേരള സർവകലാശാല ജാതി അധിക്ഷേപക്കേസ്: ഡീൻ സി എൻ വിജയകുമാരിക്ക് ജാമ്യം

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപക്കേസിൽ സംസ്കൃതം വകുപ്പ് മേധാവി ഡോ സി എൻ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട് എസ് സി /എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും, സമാനമായ രീതിയിൽ ഇനി സംഭവങ്ങൾ ഉണ്ടാവരുതെന്നും കോടതി താക്കീത് നൽകിയിട്ടുണ്ട്.


