August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

മാമാനം -നിലാമുറ്റം തീർഥാടന പാത ഉദ്ഘാടനം 4ന് കെ. സി വേണുഗോപാൽ എം. പി നിർവ്വഹിക്കും

SHARE

ഇരിക്കൂർ :അഡ്വ. സജീവ് ജോസഫ് എം. എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരിക്കൂർ മാമാനിക്കുന്ന് അമ്പലം – നിലാമുറ്റം പള്ളി-തീർത്ഥാടന പാതയുടെ
ഉദ്ഘാടനം 2025 ജനുവരി 4 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യൻ പാർലിമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും,മുൻ ദേവസ്വം മന്ത്രിയുമായ കെ.സി.വേണുഗോപാൽ എം.പി നിർവ്വഹിക്കും. ചരിത്രപ്രസിദ്ധവും, പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളുമായ നിലാമുറ്റം മഖാം മസ്ജിദും മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്രവും സന്ദർശിക്കുവാൻ ഓരോ വർഷവും അനേകായിരം ഭക്തജനങ്ങളാണ് ഇരിക്കൂറിൽ എത്തിച്ചേരുന്നത്. തീർത്ഥാടകർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലാണ് നിലവിൽ പുതിയ തീർത്ഥാടന പാത പണികഴിപ്പിച്ചിരിക്കുന്നത്. 75 ലക്ഷം രൂപ മുടക്കി നിർമ്മിച്ച തീർത്ഥാടന പാത നിലവിൽ നടപ്പാതയും കൈവരിയും ഉൾപ്പെടുന്നതാണ്. പാത കൂടുതൽ മനോഹരമാക്കുന്നതിനായി അലങ്കാര ലൈറ്റുകളും മറ്റും സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ കൂടി എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഈ അലങ്കാര ലൈറ്റുകളുടെ നിർമ്മാണ പ്രവർത്തികൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇരിക്കൂർ പഞ്ചായത്ത്‌ ഓഫീസിൽ ചേർന്ന യോഗം ഇരിക്കൂർ എം. എൽ. എ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. പി ഫാത്തിമ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനപ്രതിനിധികളും, വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.