മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പ്: പിണറായി വി‍ജയൻ

SHARE

മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വി‍ജയൻ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞു അപമാനിച്ച സംഭവത്തിൽ പെറ്റിക്കേസ് പോലും ചുമത്താത്ത പൊലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണെന്ന് പിണറായി വി‍ജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണവും വിദ്യാർത്ഥികളെ പ്രതിചേർത്ത് പൊലീസ് നടത്തുന്ന ഭരണകൂട വേട്ടയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. വിദ്യാർത്ഥികൾക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.