September 29, 2026

മുണ്ടക്കൈ ചൂരൽമല പുനരധിവാസം; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

SHARE

വയനാട് മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ പൂർണ അംഗീകാരം. എല്ലാ സംവിധാനങ്ങളും അടങ്ങിയ ടൗൺഷിപ്പാണ് നിർമിക്കുക എന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നെടുമ്പാലയിലും കല്പറ്റയിലും വീടുകൾ നിർമിക്കുക എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 10 സെന്റിൽ ഒരു വീട് എന്നിങ്ങനെയാണ് വീടുകൾ നിർമിക്കുക. ഭൂസ്ഥിതി അനുസരിച്ചാണ് വീടുകൾ നിർമിക്കുക എന്നും ചീഫ് സെക്രട്ടറി അറിയിച്ചു.