September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

SHARE

നീറ്റ് യുജി പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 2026 ലെ നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് വലിയ കോലാഹലങ്ങൾ ഉണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നത്. പരീക്ഷാക്രമക്കേടുകൾക്ക് യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ പരീക്ഷകൾ തടസപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്‌ക്ക് ജൂൺ 14 ന് മുമ്പ് നീറ്റ് അഡ്മിറ്റ് കാർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ സംവിധാനത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന എക്‌സാം മാഫിയകളും സാമൂഹ്യവിരുദ്ധർക്കുമെതിരായ പോരാട്ടം തുടരും. സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ വെല്ലുവിളികൾ നിരവധി ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തെറ്റിദ്ധാരണ പരത്തുകയും പരീക്ഷയെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.