September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

ഇരിട്ടി നഗരസഭയിലെ ഹരിത കർമ്മസേന എൽ.ഇ.ഡി ബൾബ് റിപ്പേറിംഗ് യൂണിറ്റ് തുടങ്ങും.

SHARE

ഇരിട്ടി::ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് ഹരിത സംരംഭം ആരംഭിക്കുന്നതിൻ്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എൽ. ഇ .ഡി ബൾബുകളുടെ റിപ്പേറിംഗ് യൂനിറ്റുകൾ ആരംഭിക്കുന്നു. അതിൻ്റെ ഭാഗമായി ഇരിട്ടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഹരിത കേരളം മിഷൻ്റെ യും എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെയും അഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ പരിശീലനം ലഭിച്ചിട്ടുള്ളതാണ്. ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രോണിക്ക് വസ്തുക്കളെ റിപ്പേർ ചെയ്ത് ഉപയോഗ യോഗ്യമാക്കി ഇലക്ട്രോണിക്ക് മാലിന്യങ്ങൾ കുറയ്ക്കുകയും ഹരിത കർമ്മ സേനയ്ക്ക് തൊഴിൽ സംരംഭത്തിലൂടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടയൊണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഹരിതകേരളം മിഷൻ്റെയും ഇ.എം.സിയുടെയും സാക്ഷ്യപത്രം നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ വിതരണം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു ആർ .കെ അധ്യക്ഷ അധ്യക്ഷത വഹിച്ചു ഹരിത കേരളം മിഷൻ ഇരിട്ടി ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി.
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഇത്തരം പ്രവർത്തനങ്ങൾ പ്രയോജനപ്പെടുന്നു. നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ പ്രഭാവതി ഒ.കെ, ഗീത കെ വി , രശ്‌മിജ കെ , ഷിനി ടി. എന്നിവരാണ് പരിശീലനം നേടിയത് ഇലക്ട്രോണിക് മാലിന്യങ്ങൾ പരമാവധി പുന:രുപയോഗ യോഗ്യമാക്കുന്നതിനും ഊർജ്ജ സംരക്ഷണം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി പി. എം , സീ. ഡി എസ് ചെയർ പേഴ്സൺ സ്മിത എനിവർ സംസാരിച്ചു.