November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 4, 2026

കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനായി ‘പ്ലൂട്ടോ’; തിയേറ്ററുകളിൽ വൻ മുന്നേറ്റവുമായി ചിത്രം

SHARE

കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായി ‘പ്ലൂട്ടോ’ മാറുമ്പോൾ, നീരജ് മാധവ് നായകനായും മദ്യം മാത്രം കുടിക്കുന്ന ഏലിയനായി അൽത്താഫ് സലിമും വേഷമിട്ട ഈ ചിത്രം തിയേറ്ററുകളിൽ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. ചെറുപ്പക്കാർക്കൊപ്പം കുടുംബങ്ങളും കുട്ടികളും ഒരുപോലെ തെരഞ്ഞെടുക്കുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രം തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. എല്ലാ പ്രമുഖ ബുക്കിംഗ് ആപ്പുകളിലും പ്രേക്ഷകരുടെ ഉയർന്ന പോസിറ്റീവ് റിവ്യൂകളും മികച്ച റേറ്റിംഗും സ്വന്തമാക്കി ചിത്രം മുൻപന്തിയിൽ തുടരുകയാണ്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവറും ശ്രദ്ധേയമാണ്. ഒപ്പം അർഷ ബൈജു, സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വലിയൊരു താരനിരയും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കിയപ്പോൾ, ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസുമാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് വിഭാഗങ്ങളുടെ ചുമതല റോണക്സ് സേവ്യറും, വി.എഫ്.എക്സ് രംഗങ്ങളുടെ നിർവ്വഹണം ഫ്ലൈയിംഗ് പ്ലൂട്ടോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ജയകൃഷ്ണൻ ആർ കെയും, ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സായി കിഷോർ ആർ കൃഷ്ണൻ, അനന്ദു സുരേഷ് എന്നിവരും പ്രവർത്തിച്ചിരിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷൻ കൺട്രോളർ. സൗണ്ട് ഡിസൈൻ ശങ്കരൻ, സിദ്ധാർഥ് എന്നിവരും സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതനും നിർവ്വഹിച്ചിരിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടറായി അർജുനനും, കളറിസ്റ്റായി വിഷ്ണു വർദ്ധൻ കെയും പ്രവർത്തിച്ചിട്ടുണ്ട്. ഫിനാൻസ് കൺട്രോളർ സണ്ണി താഴുത്തലയും പ്രൊഡക്ഷൻ മാനേജർ പക്കുവുമാണ്. അമൽ സി സാധർ സ്റ്റിൽസും, ശ്രാവൺ സുരേഷ് കല്ലൻ ടൈറ്റിലും നിർവ്വഹിച്ചിരിക്കുന്നു. സ്റ്റണ്ട് ഡിസൈൻ ആദിത്യൻ ചന്ദ്രശേഖർ, വിഷ്ണു ശർമ്മ എന്നിവർ ചേർന്നാണ് നിർവ്വഹിച്ചത്. മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ് ടെൻ പോയിന്റ്, വിഷ്ണു പ്രോമോഷൻസ് സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി എന്നിവരും പി.ആർ.ഒ അപർണ ഗിരീഷുമാണ്.