November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 17, 2026

തമിഴ്നാട് സർക്കാറിന് തിരിച്ചടി; മറ്റ് സംസ്ഥാനങ്ങളിലേക്ക് കെട്ടിട നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനുള്ള വിലക്ക് റദ്ദാക്കി.

SHARE

തമിഴ്നാട്ടിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കെട്ടിട നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനുള്ള വിലക്ക് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ക്വാറി-ലോറി ഉടമകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കരിങ്കല്ല്, ജല്ലി, മണൽ,എം സാൻഡ് ഉൾപ്പെടെയുള്ളവ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ധർമാധികാരി അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ സാരമായി ബാധിച്ചിരുന്നു. ജൂലായ് ഒമ്പതിന് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമാണ് കല്ലുകളുടെയും മറ്റ് നിർമ്മാണ സാമഗ്രികളുടെയും അന്തർസംസ്ഥാന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇതോടെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളിൽ നിന്നുള്ള പാറകളുടെയും മെറ്റലുകളുടെയും വരവ് ഗണ്യമായി കുറയാൻ കാരണമായി. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളുടെ പ്രധാന ഉറവിടം ഈ ജില്ലകളായിരുന്നു. ആഭ്യന്തര ആവശ്യങ്ങൾ വർധിച്ചതും അനധികൃത ഖനനം തടയാനുമായിരുന്നു തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.