August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ഓണാഘോഷ പരിപാടികൾക്കിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു

SHARE

 

ചെറുപുഴ: സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടെ കിണറ്റിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു. തിമിരി എം.കെ.എസ്.എച്ച്.എസ്. സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയും കൊടക്കാട് ആനിക്കാടി സ്വദേശിയുമായ സനൂപ് (14) ആണ് മരിച്ചത്.
ഓണാഘോഷങ്ങൾക്കിടെ അബദ്ധത്തിൽ കിണറ്റിൽ വീണ സനൂപിനെ ഉടൻ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടക്കാട് സ്വദേശികളായ ധനേഷിന്റെയും സവിതയുടെയും മകനാണ്. സഹോദരി: സനുഷ.