November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 11, 2026

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം 16ന്.

SHARE

 

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം തിങ്കളാഴ്ച ആഘോഷിക്കും. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് വെള്ളിയാഴ്ച അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താർ മണ്ഡപത്തിലെത്തിക്കും. ദൈവത്താർ മണ്ഡപത്തിലെത്തിക്കുന്ന നെൽക്കറ്റകൾ ജീവനക്കാർ സ്വീകരിക്കും. തിങ്കളാഴ്ച രാവിലെ ദൈവത്താൻ മണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് കതിർ എഴുന്നള്ളിക്കും. ശേഷം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി ഇവ ഭക്തർക്ക് വിതരണം ചെയ്യും. അന്നു പുത്തരിസദ്യയുമുണ്ടാകും.