June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

കോഴിക്കോട് നഗരമദ്ധ്യത്തിൽ റെയിൽവെ സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടങ്ങളിൽ പെൺവാണിഭ കേന്ദ്രങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്.

SHARE

കോഴിക്കോട്: നഗരമദ്ധ്യത്തിൽ റെയിൽവെ സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടങ്ങളിൽ പെൺവാണിഭ കേന്ദ്രങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അസം സ്വദേശിനിയായ 17കാരി ഇത്തരമൊരു കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. നടുക്കുന്ന വെളിപ്പെടുത്തലുകളാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തി നടത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസ ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു യുവതിയെ കേരളത്തിൽ എത്തിച്ചത്.

ജോലിക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ യുവാവ് പെൺവാണിഭ കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുവന്നത്. ഒരാഴ്ച മുമ്പ് പെൺകുട്ടി അതിസാഹസികമായി കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നുവെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കി. ഒരു ദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ മുറിയിലേക്ക് യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.”