August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

നീതി ഉറപ്പാക്കേണ്ടവർ ഉറക്കം നടിക്കുന്നു;ആശങ്കപ്പെടേണ്ട സാഹചര്യമില്ല തെളിവ് ഹാജരാക്കിയ വിശ്വാസമുണ്ട്;ടി ബി മിനി

SHARE

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. തെളിവ് ഹാജരാക്കിയ വിശ്വാസം തനിക്കുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി. താരസംഘടനയുൾപ്പെടെയുള്ള സംഘടനകളാരും തന്നെ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായിട്ടില്ലയെന്നും ഏത് സംഘടനയിലായാലും സംഘടനയിൽപ്പെട്ട ഒരു വ്യക്തിക്ക് ഒരു പ്രശ്നം വരുമ്പോൾ പ്രശ്നത്തിനോടൊപ്പം നിൽക്കണമെന്നും അഭിഭാഷക പറഞ്ഞു.നേരത്തെ സംഘടനാ അംഗങ്ങൾ അതിജീവിതക്കൊപ്പമാണെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ അത് കേൾക്കാനില്ലയെന്നും അഭിഭാഷക വ്യക്തമാക്കി. അതിജീവിതയുടെ വക്കാലത്ത് എടുക്കാൻ പോലും ആളില്ലായിരുന്നുവെന്നും വക്കീലൻമാരുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ആർക്കും റിസ്ക് എടുക്കാൻ തയ്യറായിരുന്നില്ലയെന്നും അഭിഭാഷക വ്യക്തമാക്കി. അത്രയും സ്വാധീനം പ്രതികൾക്ക് ഉണ്ടായിരുന്നുവെന്നും അഡ്വ ടി ബി മിനി പറഞ്ഞു. നീതി ഉറപ്പാക്കേണ്ടവർ ഉറക്കം നടിക്കുകയാണെന്നും അഭിഭാഷക പറഞ്ഞു. അതിജീവിത വിളിച്ചിരുന്നുവെന്നും അവർക്കും ഭയങ്കര ടെൻഷൻ ആണെന്നും അഭിഭാഷക വ്യക്തമാക്കി.