September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 7, 2026

അമേരിക്കയില്‍ ട്രംപിന് വാശിയേറി; കേരളത്തില്‍ സ്വര്‍ണവിലയും; ഇന്ന് റെക്കോര്‍ഡ് കുതിപ്പ്

SHARE

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഒരു പവന്റെ സ്വര്‍ണവില 520 രൂപ വര്‍ധിച്ച് വില 67000ന് മുകളിലെത്തി. പവന് 67400 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഒരു ഗ്രാമിന് 45 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8425 രൂപ നല്‍കേണ്ടി വരും.

മാര്‍ച്ച് മാസം മാത്രം സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 3880 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട് ട്രംപ് കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണയ്ക്ക് ഇറക്കുമതിത്തീരുവ ഉയര്‍ത്തുമെന്ന ഭീഷണി കൂടി വന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നൊരു ഭീമമായ കുറവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.