October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 14, 2026

ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർക്ക് ജീവഹാനി; മരണമടഞ്ഞത് മൂന്നാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയായ ഡോക്ടര്‍ ഫാത്തിമ കബീര്‍:

SHARE

പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ ദാരുണമായി മരിച്ചു. ചന്തിരൂര്‍ ഹൈടെക് ഓട്ടോമൊബൈൽ
ഉടമ കണ്ടത്തില്‍പറമ്ബില്‍ കബീറിന്റെയും ഷീജയുടെയും മകള്‍ ഡോ.ഫാത്തിമ കബീര്‍ (30) ആണു മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.ഫാത്തിമയുടെ കബറടക്കം നടത്തി. ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ.സനൂജിന്റെ ഭാര്യയാണ്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ 3ാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. മകള്‍:മറിയം സെയ്‌നബ. സഹോദരി : ആമിന കബീര്‍