October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

നിലമേലിലെ അപകടത്തിൽ മരണമടഞ്ഞ 8 വയസുകാരൻ ദേവപ്രയാഗിന്റെ അവയവ ദാനം ഏഴ്പേർക്ക് പുതുജീവനാകും.

SHARE

 

തിരുവനന്തപുരം: തീവ്ര ദുഃഖത്തിനിടയിലും സങ്കടപ്പെടുന്നവരുടെ ദുഃഖമാറ്റാൻ രണ്ടു കുടുംബങ്ങളുടെ മഹാദാനം,അതിലൂടെ 12 കുടുംബങ്ങൾക്ക്
പുതുവെളിച്ചം.7 പേർക്ക്പുതുജീവനേകിയാണ് 8 വയസുകാരൻ
ദേവപ്രയാഗ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം നിലമേൽ വച്ച് ശബരിമല
തീർഥാടകർ സഞ്ചരിച്ച കാറുംകെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് ദേവപ്രയാഗിന് ഗുരുതരമായി പരുക്കേറ്റത്.
ദേവപ്രയാഗിന്റെ അച്ഛൻ ബിച്ചുചന്ദ്രനും സുഹൃത്ത് സതീഷും
അപകടത്തിൽ മരിച്ചിരുന്നു. കുട്ടിക്ക് മസ്തിഷ്കമരണം
സ്ഥിരീകരിച്ചതോടെ അധികൃതർ വിവരമറിയിച്ചു ഉറ്റ ബന്ധുക്കൾ
അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. 20വയസ്സിൽ താഴെയുള്ള ഏഴു പേർക്ക് ദേവപ്രയാഗിന്റെ അവയവങ്ങൾ മാറ്റിവയ്ക്കും.