October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

ധീരരക്തസാക്ഷി ധീരജിൻ്റെ പേരിലുള്ള പഠന ഗവേഷണ കേന്ദ്രം തുറന്നു; നാടിന് സമർപ്പിച്ചത് മുഖ്യമന്ത്രി

SHARE

കെഎസ്‌യു- യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കുത്തിക്കൊന്ന ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രന്‍റെ അമര സ്മരണയ്ക്ക് വേണ്ടി നിർമിച്ച പഠനഗവേഷണകേന്ദ്രം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്തത്. ധീരജിന്റെ കണ്ണൂര്‍ തൃച്ചംബരത്തെ വീടിനു സമീപം രക്തസാക്ഷി കുടീരത്തിനോട് ചേര്‍ന്നാണ് പഠനഗവേഷണ കേന്ദ്രം നിര്‍മിച്ചത്.

ധീരജിന്റെ വീടിന് സമീപം വാങ്ങിയ സ്ഥലത്താണ് പഠനഗവേഷണകേന്ദ്രം നിലകൊള്ളുന്നത്. മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു സ്മാരക മന്ദിര നിര്‍മാണം. 1,500 ചതുരശ്ര മീറ്ററില്‍ ഒറ്റ നിലയില്‍ പ്രീ ഫാബ്രിക്കേറ്റ് മാതൃകയിലാണ് നിര്‍മാണം.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അധ്യക്ഷനായി. കെകെ ശൈലജ, എംവി ജയരാജന്‍, ടിവി രാജേഷ്, കെ സന്തോഷ്, ജെയിംസ് മാത്യൂ, പിഎം ആര്‍ഷോ, കെ അനുശ്രീ, പിഎസ് സഞ്ജീവ്, ധീരജിന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.