October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

വരവു പോലെ ചെലവും.. സാമ്പത്തിക പ്രയാസമനുഭവിക്കുന്നതിന്റെ കാരണമെന്താകാം

SHARE

സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ? ഇതിന് ഒരു അവസാനമില്ലല്ലോ എന്ന് പരിതപിക്കുന്നുണ്ടോ? ലോകത്തെവിടെയാണെങ്കിലും മനുഷ്യർ ഒരു പോലെ നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് ഇത്. അപ്രതീക്ഷിതമായി വരുന്ന ചെലവുകൾ, പ്രലോഭനപരമായ സെയിലുകൾ തുടങ്ങി നിരവധി കാരണങ്ങളുടെ അനന്തര ഫലമാണ് ഈ സാമ്പത്തിക പ്രതിസന്ധി.

 

നാം അനുഭവിക്കുന്ന സാമ്പത്തികമായ അസന്തുലിതാവസ്ഥയെ കുറിച്ച് കൃത്യമായ അവബോധമുണ്ടാകുക പ്രധാനമാണ്. ഈ അവബോധമാണ് സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിലേക്ക് നമ്മളെ നയിക്കുന്ന ആദ്യ പടി. ലാഭിക്കാൻ ശ്രമിച്ചാലും ചെലവായി പോകുന്ന പണത്തിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയായിരിക്കുംവരവു പോലെ ചെലവും നടക്കുമെന്ന ചിന്ത ശരിയല്ല. കൃത്യമായി എത്ര രൂപ കയ്യിലുണ്ടെന്നും എത്ര രൂപ പ്രതിദിനം ചെലവായി പോകുന്നുണ്ടെന്നും കൃത്യമായി ഒരു കണക്ക് നമ്മുടെ കയ്യിലുണ്ടായിരിക്കണം. ഇത്തരത്തിൽ ചെലവ് സംബന്ധിച്ച രേഖയുണ്ടാകുന്നത് ഓരോ മാസത്തിന്റേയും അവസാനത്തിൽ കൃത്യമായ വിശകലനത്തിന് സഹായിക്കും. എവിടെയാണ് കൂടുതൽ പണം ചെലവാക്കിയതെന്ന തിരിച്ചറിവുണ്ടാകാനും ഇത് സഹായിക്കും.

ഒട്ടുമില്ലാത്ത സേവിങ്സ് ശീലം

സമ്പാദിക്കുന്നു എന്നത് കൊണ്ട് മാത്രമായില്ല. കൃത്യമായി പണം സേവ് ചെയ്യാനും അറിഞ്ഞിരിക്കണം. ചിലർ പണം കയ്യിലുണ്ടാകുമ്പോൾ ചെലവാക്കേണ്ടതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുക. ഈ ശീലം തുടരുന്നതോടെ പണം സേവ് ചെയ്യണമെന്ന ചിന്തയില്ലാതെയാകും. പ്രതിമാസം ചെറിയ തുകയെങ്കിലും മാറ്റിവെക്കാൻ ശ്രമിക്കാതിരിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ ദോഷം ചെയ്തേക്കും.

 

കൃത്യമായ ബജറ്റ് പ്ലാനിങ് ഇല്ലാതിരിക്കുക

കൃത്യമായി ബജറ്റ് പ്ലാൻ ചെയ്യാതിരിക്കുന്നത് പണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടാക്കാൻ സാധ്യതയുണ്ട്. ഓരോ മാസവും വ്യക്തിപരമായ കാര്യങ്ങൾക്കും വീട്ടുചെലവിനും ആവശ്യമായ പണം കണക്കുകൂട്ടി ബജറ്റ് തയ്യാറാക്കുന്നത് ചെലവ് നിയന്ത്രിക്കാൻ സഹായിക്കും.

ക്രെഡിറ്റ് കാർഡുകളുടെ അമിത ഉപയോ​ഗം

കാർഡ് സ്വൈപ് ചെയ്ത് പണം ചെലവാക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പക്ഷേ ചെലവാക്കിയതിന് ശേഷം എന്തുണ്ടാകും എന്ന് ചിന്തിക്കാറുണ്ടോ? ക്രെഡിറ്റ് കാർഡുകൾ അമിതമായി ഉപയോ​ഗിക്കുന്നത് കടബാധ്യതയിലേക്ക് വരെ നയിച്ചേക്കും. ചെറുതും വലുതുമായ ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നത് ഉയർന്ന ബില്ലുകളിലാണ് കലാശിക്കുക. ഇത് പിന്നീട് അടച്ചുതീർക്കാനും പ്രയാസമായിരിക്കും.