June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

ആറ് രാജവെമ്പാലകളെ പിടികൂടി

SHARE

 

കേളകം : കാട്ടു പന്നി ആന എന്നീ വന്യ മൃഗങ്ങളെ കൂടാതെ ഉഗ്ര വിഷമുള്ള പാമ്പുകളും നാടിറങ്ങുന്നു.
വീടുകളില്‍ നിന്നും പറമ്ബുകളില്‍ നിന്നുമായി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 6രാജവെമ്പാല കളെയാണ് വനംവകുപ്പ് ടീം പിടികൂടി കാട്ടിലേക്ക് വിട്ടത്.

വീടിനകത്തും തൊടിയിലും ഒളിച്ചിരിക്കുന്ന രാജവെമ്ബാലകളെ കണ്ടെത്തി പിടികൂടുക പ്രയാസമാണ്. കേളകം പഞ്ചായത്തിലെ അടക്കാത്തോട് മുട്ടുമാറ്റിയിലെ ചേനാട്ട് മാത്യു, കരിയംകാപ്പിലെ റോജി, ആറളം ഫാം ബ്ലോക്ക് 11ലെ മീനാക്ഷി ശശി, ബ്ലോക്ക് 6ലെ അയ്യ എന്നിവരുടെ പറമ്ബില്‍ നിന്നും ഒരുദിവസം തന്നെ നാലു രാജവെമ്ബാലകളെയാണ് വനം വകുപ്പ് താത്കാലിക വാച്ചർ ഫൈസല്‍ വിളക്കോട് പിടികൂടിയത്. ഇതിന് മുമ്ബ് അയ്യൻകുന്ന് കച്ചേരിക്കടവില്‍ നിന്നും ആറളം ഫാം ബ്ലോക്ക് 10ല്‍ നിന്നും രണ്ട് രാജവെമ്ബാലകളെ ഇദ്ദേഹം പിടികൂടിയിരുന്നു.

മാർച്ച്‌ മാസം മാത്രം മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 15ലധികം രാജവെമ്ബാലകളെയാണ് ഫൈസല്‍ വിളക്കോടും സംഘവും പിടികൂടി വനത്തിനുള്ളില്‍ വിട്ടത്. തണുത്ത അന്തരീക്ഷം ഇഷ്ടപ്പെടുന്ന രാജവെമ്ബാലകള്‍ പൊതുവെ പുഴയോരങ്ങളിലും മറ്റുമാണ് കണ്ടുവരുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ ജനവാസ മേഖലയിലേക്ക് തുടർച്ചയായി കടന്നുവരുന്നത് ജനങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്.