വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം; ആര്‍സിബി താരത്തിനെതിരെ കേസെടുത്ത് പോലീസ്

SHARE

വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) പേസര്‍ യാഷ് ദയാലിനെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള സ്ത്രീയാണ് പരാതിക്കാരി. യാഷ് ദയാലുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗിലായിരുന്നുവെന്നും ഈ സമയത്താണ് തന്നെ ശാരീരികവും മാനസികവുമായി താരം പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ താരത്തിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരമാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നതെന്നാണ് വിവരം. കുറ്റം തെളിയിക്കപ്പെട്ടാല്‍ യാഷ് ദയാലിന് പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നത്.