കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

SHARE

തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ സജീര്‍ (43) ആണ് മരിച്ചത്.

പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസില്‍ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ നിലയില്‍ താമസിക്കുന്നയാള്‍ തുണി വിരിക്കാന്‍ ടെറസിലെത്തിയപ്പോഴാണ് സജീറിനെ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.തുടര്‍ന്ന് കഠിനംകുളം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.അതേസമയം ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ബന്ധുക്കള്‍ക്ക് പരാതിയുള്ളതിനാല്‍ സയന്റിഫിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.