മുണ്ടയാംപറമ്പിലേക്ക് പുതുതായി അനുവദിച്ച KSRTC ബസിന് സ്വീകരണം നൽകി.

മുണ്ടയാംപറമ്പ്: മുണ്ടയാംപറമ്പ് അനുവദിച്ച പുതിയ കെഎസ്ആർടിസി ബസിന് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സ്വീകരണം നൽകി. പരിപാടിയിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുമേൽ അധ്യക്ഷത വഹിച്ചു. പേരാവൂർ നിയോജകമണ്ഡലം MLA അഡ്വ. സണ്ണി ജോസഫ് പുതിയ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ,പഞ്ചായത്തംഗം ശ്രീമതി മിനി വിശ്വനാഥൻ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായി.
ബസ് സമയം
6:00am- മുണ്ടയാംപറമ്പ് എടുർ ഇരിട്ടി
6:30am- ഇരിട്ടി വള്ളിത്തോട് മുണ്ടയാംപറമ്പ്
7:05am- മുണ്ടയാംപറമ്പ് എടൂർ ഇരിട്ടി
7:45am- ഇരിട്ടി കരിക്കോട്ടക്കറി വാളത്തോട്
8:45am- വാളത്തോട് ഇരിട്ടി
10:00am- ഇരിട്ടി To കണ്ണൂർ
1:10pm- കണ്ണൂർ To ഇരിട്ടി
2:55pm -ഇരിട്ടി To കീഴ്പള്ളി
3:45pm -കീഴ്പ്പള്ളി To വീർപ്പാട് ഇരിട്ടി
5:00pm- ഇരിട്ടി To മുണ്ടയാംപറമ്പ് ചരൽ
5:50pm- ചരൽ To മുണ്ടയാംപറമ്പ് ഇരിട്ടി
6:50pm -ഇരിട്ടി To കൂട്ടുപുഴ
7:50pm- കൂട്ടുപുഴ To ഇരിട്ടി
8:25pm- ഇരിട്ടി To വള്ളിത്തോട് മുണ്ടയാംപറമ്പ്


