July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

തിരുവനന്തപുരത്ത് വയോധികനെ ഇടിച്ചു കൊന്ന വാഹനം ഓടിച്ചത് SHO തന്നെ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

SHARE

തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ കാർ ഓടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ. എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ കസ്റ്റഡിയിലെടുത്തു. റൂറൽ എസ്പിയ്ക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. എസ്എച്ച്ഒയ്ക്കെതിരെ ഇന്ന് തന്നെ വകുപ്പുതല നടപടിയുണ്ടാകും. വാഹനം ഓടിച്ചത് പാറശാല എസ്എച്ച്ഒ പി അനിൽകുമാർ തന്നെയെന്ന് വ്യക്തമാക്കുന്ന ചിത്രം  ലഭിച്ചു.

എസ്എച്ച്ഒയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മരിച്ച ചേണിക്കുഴി സ്വദേശി രാജന്റെ കുടുംബം വ്യക്തമാക്കി.അന്വേഷണത്തിന്റെ ഭാഗമായി പി അനിൽകുമാർ ബെംഗളൂരുവിലാണ് ഉള്ളത്.

കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അ‍ഞ്ചിനാണ് കിളമാനൂരിൽ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കിളിമാനൂര്‍ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. അപകടത്തിൽ കിളിമാനൂര്‍ സ്വദേശി രാജൻ (59) ആണ് മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു.