June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

ഇരിട്ടി നഗരസഭയിൽ ഗാന്ധിജയന്തിയാഘോഷം.

SHARE

ഇരിട്ടി:ഇരിട്ടി നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്ന് സംഘടിപ്പിച്ച ഗാന്ധിജയന്തിയാഘോഷവും സേവനദിനാചരണസെമിനാറും നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ സോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ പി പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. വി ജയലക്ഷ്മി,ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ വി,ഇരിട്ടി ഹൈസ്കൂൾ പ്രിൻസിപ്പൽ സുജേഷ്ബാബു കെ.വി തുടങ്ങിയവർ സംസാരിച്ചു. യങ് പ്രൊഫഷണൽ ശ്രേയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളും ജനപ്രതിനിധികളും ജീവനക്കാരും പൊതുജനങ്ങളും ചേർന്ന് ഇരിട്ടി നഗര പരിധിയിൽ ശുചീകരണം നടത്തിയത് ശ്രദ്ധേയമായി. മാലിന്യ പരിപാലനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മോഹനൻ.ഇ ക്ലാസ്സെടുത്തു. കുട്ടികൾക്കായി നടത്തിയ ശുചിത്വ പ്രശ്‌നോത്തരിയിൽ വിജയികളായവർക്ക് നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത സമ്മാനങ്ങൾ വിതരണം ചെയ്തു.എസ്.ഡബ്ള്യു.എം. എഞ്ചിനീയർ പ്രിൻസി പോൾ നന്ദി പറഞ്ഞു.