May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 13, 2026

നീർവേലി യിൽ യു.കെ കുഞ്ഞിരാമൻ രക്തസാക്ഷി സ്തൂപം കരി ഓയിൽ ഒഴിച്ചു വികൃതമാക്കിയതായി പരാതി

SHARE

 

കണ്ണൂർ :കൂത്തുപറമ്പ് – മട്ടന്നൂർ സംസ്ഥാന പാതയിലെ നീർവേലി യിൽ സി.പി.എം രക്തസാക്ഷി സ്തൂപം അജ്ഞാതർ വികൃതമാക്കിയതായി പരാതി.

തലശേരി കലാപ സമയത്ത് മുസ്‌ലിം പള്ളിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ കാവല്‍ നിന്നപ്പോൾ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ യു.കെ. കുഞ്ഞിരാമന്റെ രക്തസാക്ഷി സ്മൃതിമണ്ഡപമാണ് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം.
അക്രമത്തിന് പിന്നില്‍ ആര്‍.എസ്. എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. യു.കെ രക്തസാക്ഷി മണ്ഡപത്തില്‍ കരി ഓയില്‍ ഒഴിച്ചും സമീപത്തുണ്ടായിരുന്ന കൊടിമരം പിഴുതെറിഞ്ഞുമാണ് സ്മാരകം വികൃതമാക്കിയിരിക്കുന്നത്.


മട്ടന്നൂർ നഗരസഭയിലെനീര്‍വേലി അളകാപുരിയെന്ന പ്രദേശത്താണ് യു.കെ. കുഞ്ഞിരാമന്റെ സ്മാരകം സ്ഥാപിച്ചിട്ടുള്ളത്. സി.പി.എം സ്വാധീന പ്രദേശമാണ് നീർ വേലി.
സംഭവത്തിൽ മട്ടന്നൂർ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. സംഭവസ്ഥലം സി.പി.എം നേതാക്കൾ സന്ദർശിച്ചു.