May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 13, 2026

മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയാ യിരുന്ന പണം എക്സൈസ് പിടിച്ചെടുത്തു.

SHARE

തലശ്ശേരി : മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയാ
യിരുന്ന പണം എക്സൈസ് പിടിച്ചെടുത്തു. ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ നിന്നാണ് 14 ലക്ഷം രൂപ അടങ്ങിയ ബാഗ് സഹിതം യാത്രികനായ കണ്ണൂർ സിറ്റി ആസാദ് റോഡിലെ എം കെ റിയാസിനെ (40) പിടികൂടിയത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത തുക എക്സൈസ് സംഘം ന്യൂമാഹി പോലീസിന് കൈമാറി.
ന്യൂ-മാഹി എക്‌സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
അസി:എക്‌സൈസ് ഇൻസ്‌പെക്ടർ പി. ആർ. സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.നിഖിൽ, വി സിനോജ്, പി ആദർശ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.