September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.

SHARE

സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് -മേഴ്‌സി ദമ്പതികളുടെ മകൻ ഡോൺ റോയ്, 24, വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ വെച്ചായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു ലോറി ഇടിച്ചതായിരുന്നു അപകടകാരണം.

ബേലൂരിൽ ഫാം ഡി (Doctor of Pharmacy) അവസാന വർഷ വിദ്യാർഥിയായിരുന്നു. അവസാന വർഷ വിദ്യാർത്ഥികളുടെ കൂടിച്ചേരൽ ഇന്നലെയായിരുന്നു.

സംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന പള്ളിയിൽ.സഹോദരൻ ഡിയോൺ.