September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

ആറളത്ത് കാണാതായ വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

SHARE

ഇരിട്ടി: കാണാതായ വയോധികയെ വീടിനടുത്ത പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ആറളം കളരിക്കാടിലെ ചാത്തമംഗലം ഹൗസിൽ ലക്ഷ്മി അമ്മ ( 65 ) യെ ആണ് വീടിനടുത്ത പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
കഴിഞ്ഞ 31മുതൽ ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ആറളം പൊലിസിൽ പരാതി നൽകിയിരുന്നു ഇതേ തുടർന്ന് പൊലിസും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് വീടിനു സമീപം സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ആറളം പൊലിസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ.മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി.മക്കൾ: തങ്കമണി, അജിത, ബിന്ദു,പരേതനായ ജനാർദ്ദനൻ
മരുമക്കൾ: സോമൻ, അനീഷ്, അജയൻ
സഹോദരങ്ങൾ: രാധാകൃഷ്ണൻ ,ദാമോദരൻ, മാധവി, പരേതയായ മാലതി

സംസ്കാരം:ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീർപ്പാട് പൊതു ശ്മശാനത്തിൽ