September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

കോഴിക്കോട് കോർപ്പറേഷൻ പിടിക്കാൻ യുഡിഎഫ്; സംവിധായകൻ വി എം വിനു സ്ഥാനാർഥിയാകും

SHARE

കോഴിക്കോട് സ്സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കാൻ കോൺഗ്രസ്‌ നീക്കം.കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി എം വിനുവിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. വി എം വിനുവുമായി കോൺഗ്രസ്‌ നേതാക്കൾ ചർച്ച നടത്തി. ചേവായൂർ ഡിവിഷനിൽ നിന്നും വിനുവിനെ ഇറക്കാൻ ആണ് കോൺഗ്രസ്‌ നീക്കം. പാറോപ്പടി ഡിവിഷനും വിഎം വിനുവിന്റെ പരിഗണനയിൽ ഉണ്ട്.

45 വർഷമായി ഇടതുമുന്നണിയുടെ കൈയ്യിലുള്ള കോഴിക്കോട് കോർപ്പറേഷൻ പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം. എന്നാൽ കൂടുതൽ സീറ്റോടുകൂടി കോർപ്പറേഷനിൽ ഭരണം തുടരുമെന്നാണ് എൽഡിഎഫിന്റെ വാദം. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്.

കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.

അതേസമയം, ഉച്ചയോടുകൂടിയാണ് തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനമുള്ളത്. തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.