April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 15, 2026

മധുര കണക്ക് *” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പർതാരം ശ്രീ.മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസായി.

SHARE

0

നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറാ യിരുന്ന രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന മധുര കണക്ക് *” എന്ന ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പർതാരം ശ്രീ.മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസായി.ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം
ഡിസംബർ നാലിന് തിയേറ്ററുകൾ എത്തുന്നു.

.*മധുര കണക്ക് *എന്ന ചിത്രത്തിൽ
വിഷ്ണു പേരടി, പ്രദീപ് ബാല , രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ , ഹരി മാധവ് , മനു സി കണ്ണൂർ , പീമിഷ് ,നിഷാ സാരംഗ് , സനൂജ, ആമിനാ നിജാം, കെ പി ഏ സി ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി , ഹരി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹരീഷ് പേരടി പ്രൊഡക്ഷൻസ്,
എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നു.

സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ ഹൃദ്യമായ വരികൾക്ക്
പ്രകാശ് അലക്‌സ് വശ്യയാർന്ന സംഗീതം നൽകിയിരിക്കുന്നു.
ഹരിശങ്കർ, ജാസി ഗിഫ്റ്റ്, നിത്യ മാമ്മൻ എന്നിവരാണ് ഗായകർ.

എഡിറ്റിംഗ് അയൂബ് ഖാൻ.
പ്രൊഡക്ഷൻ ഡിസൈനർശ്യാം തൃപ്പൂണിത്തുറ.
പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. കലാസംവിധാനം മുരളി ബേപ്പൂര്‍. മേക്കപ്പ് സുധീഷ് നാരായണൻ. വസ്ത്രാലങ്കാരം സുകേഷ് താനൂർ.സ്റ്റിൽസ് ഫസൽ ആളൂർ. ഡിസൈൻ മനു ഡാവിഞ്ചി.ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി മേനോൻ.അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, നസീർ ധർമ്മജൻ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനീത് വിജയ്. പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര.പ്രശാന്ത് കക്കോടി.
പി ആർ ഒ എം കെ ഷെജിൻ.