June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ഉംറ കഴിഞ്ഞെത്തിയ തീർത്ഥാടകൻ യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു.

SHARE

 

ബത്തേരി: ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബത്തേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഫെയർലാൻഡിൽ താമസിക്കുന്ന കടവത്ത് മുജീബ് (60) ആണ് മരിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ എടവണ്ണപ്പാറയിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.

ഭാര്യ: സീനത്ത്. മക്കൾ: അമീർ, റാഫിന. മരുമക്കൾ: ഷഹീർ, ഇർഷാദ്, നിദ തസ്കിൻ.