October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

ദുരനുഭവം ഉണ്ടായപ്പോള്‍ തുണയായത് കേരളാ പൊലീസ്, ബിഗ്‌ സല്യൂട്ട്’: നടി കൃഷ്ണ തു‍ളസി ഭായ്

SHARE

പൊലീസിനു പല പരിമിതികളുമുണ്ടാവും, പലര്‍ക്കും പല വിമര്‍ശനങ്ങളുമുണ്ടാവും… പക്ഷേ ഇതുപോലെ ഒരു ആപത് സന്ദര്‍ഭത്തില്‍ നമുക്ക് വിളിക്കാന്‍ പൊലീസ് മാത്രമേയുള്ളു’. ഇതൊരു യുവതി വളരെ സന്തോഷത്തോടെ അവസാനിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റാണ്. തൻ്റെ കാറില്‍ യാത്ര ചെയ്തപ്പോള്‍ ഒരാള്‍ തന്നെ ഫോളോ ചെയ്യുകയും വാഹനം നിര്‍ത്തിയപ്പോള്‍ കാറിൻ്റെ ചില്ലില്‍ വന്ന് തട്ടുകയും തനിക്ക് പിന്നെ രക്ഷകരായി മാറിയത് കേരള പൊലീസാണെന്ന് വെളിപ്പെടുത്തുകയാണ് നടി കൃഷ്ണ തു‍ളസി ഭായ്.

‘കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. താനും തൻ്റെ സഹായിയും കൂടി കാറില്‍ യാത്ര ചെയ്യുമ്പോ‍ഴാണ് ഒരു ദുരനുഭവം നേരിട്ടത്. കാറില്‍ രണ്ട് സ്ത്രീകള്‍ മാത്രമാണെന്ന് കണ്ടപ്പോള്‍ തൻ്റെ വാഹനത്തിന് പിന്നാലെ ഒരു ബൈക്ക് യാത്രികൻ പിന്തുടര്‍ന്നു. സഹായിയെ ബസ് സ്റ്റാൻഡില്‍ കൊണ്ടാക്കി തിരികെ വരുമ്പോ‍ഴും തന്നെ അയാള്‍ പിന്തുടര്‍ന്നു. പിന്നീട് സഹിക്കവയ്യാതെ പൊലീസിനെ വിളിച്ച് പരാതിപ്പെട്ടപ്പോള്‍ അഞ്ച് മിനിറ്റുകൊണ്ട് പൊലീസ് സ്ഥലത്തെത്തി.

ഉടൻ തന്നെ തൻ്റെ പ്രശ്നം പരിഹരിക്കുകയും പൊലീസ് അയാളെ താക്കീതും ചെയ്തുവെന്ന് അവര്‍ പറഞ്ഞു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, എവിടെയെങ്കിലും തനിയെ ഇതുപോലെ ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോൾ ധൈര്യമായി 100-ലേക്ക് ഡയൽ ചെയ്യാമെന്ന് ഫേസ്ബുക്ക് പോസ്റ്റിൻ്റെ അവസാനത്തില്‍ പറയുകയാണ് നടി.