June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

മുടി മുറിച്ചത് വനിതകൾക്ക് വേണ്ടി, കോൺഗ്രസ് നേതാക്കളോട് പരിഭവമില്ല, കോട്ടയത്ത് എൽഡിഎഫ് അധികാരത്തിൽ വരും’; ലതികാ സുഭാഷ് .

SHARE

കോൺഗ്രസ് നേതാക്കളോട് പരിഭവമില്ലെന്ന് കോട്ടയം നഗരസഭയിലെ 48 ആം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ലതികാ സുഭാഷ് . എതിർ സ്ഥാനാർത്ഥികൾ പോലും സുഹൃത്തുക്കൾ. ആശയപരമായ നിലപാടുകളോടുള്ള എതിർപ്പാണ് ഉണ്ടായിരുന്നത്.

വനിതകൾക്ക് വേണ്ടിയാണ് താൻ അന്ന് മുടി മുറിച്ചത്. മുറിവിൽ കൊള്ളി വെക്കുന്നതുപോലെ വേദനയുണ്ട്. ആരെയും നോവിക്കുകയോ അധികാരത്തിനു വേണ്ടി നിൽക്കുകയോ ഇല്ല. ചാനൽ ചർച്ചകളിൽ ഇപ്പോഴും അധിക്ഷേപിക്കുന്നു. ഇവർക്ക് മറുപടി പറയാനില്ലെന്നും അവർ വ്യക്തമാക്കി.

പണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ പറഞ്ഞപ്പോൾ താൻ മത്സരിച്ചു. പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എൻസിപി ഏൽപിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകൾക്ക് നിഷേധിച്ചപ്പോൾ ആണ് 2021ൽ പ്രതിഷേധിച്ചത്. എല്ലാ കാലത്തും മഹിളാ കോൺഗ്രസ് അധ്യക്ഷന്മാർക്ക് സീറ്റ് കൊടുത്തിട്ട് ഞാൻ അധ്യക്ഷ ആയപ്പോൾ സീറ്റ് കിട്ടിയില്ല.

എൽഡിഎഫ് അടുക്കും ചിട്ടയും ഉള്ള മുന്നണി സംവിധാനമാണെന്നും പാർട്ടിക്കും പ്രവർത്തകർക്കും വിധേയമായി പ്രവർത്തിക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും ലതിക പറഞ്ഞു. കോട്ടയം നഗരസഭയിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ലതികാ സുഭാഷ് പറഞ്ഞു.