September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

SHARE

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകൻ അനന്ദു (13) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാരക്കോണം പി പി എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് ജോലി കഴിഞ്ഞ് മടങ്ങി എത്തി വാതിലിൽ മുട്ടിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.