August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

നാലോ അഞ്ചോ വർഷം കഴിയുമ്പോൾ വൈറ്റ് കോളർ ജോലികൾ അവസാനിക്കും ;മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്.

SHARE

നിർമ്മിത ബുദ്ധിയുടെ അതിവേഗ വളർച്ച സർവ്വ മേഖലകളെയും കൈയ്യടക്കിയിരിക്കുകയാണ്. ഇത് ഭാവിയിൽ വൈറ്റ് കോളർ ജോലികൾക്ക് ഭീഷണിയായി മാറുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബിൽ ഗേറ്റ്സ്. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കോണമിക് ഫോറത്തിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ, വൈറ്റ് കോളർ വിഭാഗത്തിലും ബ്ലൂ കോളർ വിഭാഗത്തിലും വലിയ പ്രതിസന്ധി ഉണ്ടാകും. പലയിടത്തും ഇപ്പോൾ നിർമ്മാണമുൾപ്പടെയുള്ള ജോലികൾ നിർവ്വഹിക്കുന്നത് നിർമ്മിത ബുദ്ധിയാണ്. ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗനിർണ്ണയം മുതൽ വിദ്യാഭ്യാസം വരെയുള്ള മേഖലകളിൽ എ ഐ ഉണ്ടാക്കികൊണ്ടിരിക്കുന്ന വിപ്ലവം വളരെ വലുതാണ്, ഇത് നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ തൊഴിൽ, സാമ്പത്തികം എന്നീ മേഖലകളെ ഇത് കാര്യമായി ബാധിക്കും. അതിനാൽ ഭരണകൂടം ഇതിനെ പ്രതിരോധിക്കുന്നതിനായി പദ്ധതികൾ കൊണ്ട് വരണമെന്നും ബിൽ ഗേറ്റ്സ് പറയുന്നു.

ആളുകൾക്ക് കൃത്യമായ പരിശീലനം നൽകാത്തതും ,നികുതിയിൽ മാറ്റം വരുത്താത്തതും ഭാവിയിൽ തൊഴിൽ മേഖലകൾക്ക് ഭീഷണിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവയൊന്നും ഒരു പ്രശ്നമായി തോനുന്നിലെങ്കിലും വരും കാലങ്ങളിൽ കാര്യങ്ങൾ മാറിമറിയുമെന്നും ബിൽ ഗേറ്റ്സ് പറയുന്നു. സോഫ്റ്റ്‌വെയർ മാത്രമല്ല ലോജിസ്റ്റിക്സ് കോൾ സെന്റർ പോലുള്ള സാധാരക്കാർക്ക് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്ന മേഖലകളിലും എ ഐ എത്തിയിരിക്കുന്നു എന്നത് ഏറെ ഗൗരകരമാണ്. ഇതിനൊരു പരിഹാരം ഗവൺമെന്റുകൾ തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കിൽ കടുത്ത സാമ്പത്തിക അസമത്വം ,തൊഴിലില്ലായ്‌മ, എന്നിവയ്ക്ക് പുറമെ അവസരങ്ങൾ വളരെ കുറച്ച് ആളുകളിലേക്ക് ചുരുങ്ങുന്നതിനും കരണമായേക്കുമെന്നും ബിൽ ഗേറ്റ്സ് ഇക്കോണമിക് ഫോറത്തിൽ പറഞ്ഞു.

ബിൽ ഗേറ്റ്സിന്റെ വാക്കുകൾ ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. ഏറെ ഗൗരവത്തോടു കൂടിയാണ് സാങ്കേതിക മേഖലയിലുള്ളവർ ഈ വാക്കുകൾ കേട്ടത്.