April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 18, 2026

ഇന്നലെ റോയിയുടെ മൊഴിയെടുത്തിട്ടില്ല, വ്യാഴാഴ്ച സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞത്; വിശദീകരിച്ച് ഐടി ഉദ്യോഗസ്ഥര്‍.

SHARE

ബെംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ ആരോപണം ശക്തമാകവെ വിശദീകരണവുമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. റെയ്ഡും നടപടികളും നിയമപരമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാഴാഴ്ച സാക്ഷികളുടെ സാന്നിധ്യത്തിനായിരുന്നു മൊഴിയെടുപ്പ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊഴിയെടുപ്പിന് ശേഷം സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞത്. ഇന്നലെ മൊഴിയെടുത്തിട്ടില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ ആരോപണം തള്ളുന്നതാണ് ഇന്‍കം ടാക്‌സ് വകുപ്പിന്റെ വിശദീകരണം. റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പ് ഉടന്‍ ഔദ്യോഗിക വിശദീകരണക്കുറിപ്പ് ഇറക്കും.

റോയിയുടെ മരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലാണെന്ന് ആരോപണം ശക്തമാണ്. കുടുംബവും സമാന ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായുള്ള ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്നും മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നെന്നും രേഖകള്‍ കടത്തിക്കൊണ്ടുപോയെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ പൊലീസ് കുടുംബത്തിന്റെയും ആദായനികുതി ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും.