July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 29, 2026

വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി യുവാവ്; സംഭവം നെടുമ്പാശ്ശേരിയിൽ

SHARE

വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി യുവാവ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. കാഞ്ഞൂർ സ്വദേശി ജെറിൻ ഡേവിസ് എന്നയാളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.

യുകെയിൽ നിന്ന് എത്തിയതായിരുന്നു ഇയാൾ. ഉദ്യോ​ഗസ്ഥർ ബാഗ് പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് ജെറിൻ ഡേവിസ് അപമര്യാദയായി പെരുമാറിയതെന്നാണ് വിവരം. ഉദ്യോ​ഗസ്ഥരെ അസഭ്യം പറഞ്ഞും വധഭീഷണി മുഴക്കിയും ഏറെ നേരം ഇയാൾ ജോലി തടസ്സപ്പെടുത്തി. സംഭവത്തിൽ ജെറിൻ ഡേവിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് മഹസർ തയ്യാറാക്കി ലഗേജും പിടിച്ചെടുത്തു.