October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

ഫെബ്രുവരി 13ന് സ്ഫോടനം നടത്തും’; പാർലമെന്റിൽ ഖലിസ്താൻ നാഷണൽ ആർമിയുടെ ബോംബ് ഭീഷണി.

SHARE

പാർലമെന്റിൽ ബോംബ് ഭീഷണി. ഖലിസ്താൻ നാഷണൽ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്ക് വേണ്ടി ഡൽഹി ഖലിസ്താൻ ആകുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡൽഹി പൊലീസിന് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിക്കുന്നത്.പാർലമെന്റിന് പുറമെ ഡൽഹിയിലെ 10 സ്കൂളുകളിലും ബോംബ് ഭീഷണി ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാവിലെ 8:30 നും 9:00 നും ഇടയിലാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി പോലീസ്, അഗ്നിശമന സേന, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുകൾ എന്നിവ ഉടൻ തന്നെ ബാധിത സ്‌കൂളുകളിലേക്ക് പുറപ്പെട്ടു.

സൗത്ത് ഡൽഹിയിൽ മൂന്ന് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചു. ലോധി റോഡിലെ എയർഫോഴ്‌സ് സ്‌കൂൾ, കെആർ മംഗലം സ്‌കൂൾ, സാദിഖ് നഗറിലെ ദി ഇന്ത്യൻ സ്‌കൂൾ എന്നിവ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മാസങ്ങളിലും സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർത്തി വ്യാജ സന്ദേശങ്ങൾ എത്തിയിരുന്നു.