October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; ജി സുധാകരൻ.

SHARE

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തെയും ജി സുധാകരൻ രൂക്ഷമായി വിമർശിച്ചു. ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ ക്രിമിനൽ സംഘങ്ങളുണ്ട്. തന്നെ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തിയെന്നും ജി സുധാകരൻ പറഞ്ഞു.മന്ത്രിമാരിൽ നിന്നുള്ള അവഗണന ജി സുധാകരൻ തുറന്ന് പറഞ്ഞു. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ തന്റെ പേര് പരാമർശിച്ചില്ല. എ എം ആരിഫും, ദലീമ ജോജോയും തന്റെ ചരിത്രം മറന്നു. വൈറ്റില പാലം പൊളിച്ചുകളയണമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന തന്നോടോ പൊതുമരാമത്ത് മന്ത്രിയോടോ ആലോചിക്കാതെയെന്നും ജി സുധാകരൻ പറഞ്ഞു.