June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്ന് ലക്ഷങ്ങൾ വെട്ടിച്ചെന്ന് പരാതി; ചവറയില്‍ ജീവനക്കാർക്കെതിരെ കേസ്.

SHARE

ചവറയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ജീവനക്കാര്‍ ലക്ഷങ്ങള്‍ വെട്ടിച്ചതായി പരാതി. വനിതാ ജീവനക്കാരിയായ ബില്ലിംഗ് സ്റ്റാഫിനും സെക്യൂരിറ്റിക്കുമെതിരെ കേസെടുത്തു. ചവറ സ്വദേശിനിയായ ബില്ലിംഗ് ജീവനക്കാരി ആതിര, സെക്യൂരിറ്റി ജീവനക്കാരന്‍ സന്തോഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തുബില്ലുകളില്‍ ക്രമക്കേടുവരുത്തി 25 ലക്ഷം രൂപ പ്രതികള്‍ തട്ടിയെന്നാണ് പരാതി. 2025 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും തുക വെട്ടിച്ചത്. സംശയം തോന്നിയ സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് പുറത്തായത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.