October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

‘കമ്യൂണിസ്റ്റുകാര്‍ക്ക് രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാന്‍ പറ്റുമോ’; ടി ഐ മധുസൂദനന്‍ എംഎല്‍എ.

SHARE

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ആദ്യമായി പരസ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍. രക്തസാക്ഷി ഫണ്ട് ആര്‍ക്കും തട്ടിയെടുക്കാന്‍ പറ്റില്ല. കമ്യൂണിസ്റ്റുകാര്‍ക്ക് രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാന്‍ പറ്റുമോയെന്ന് ആലോചിക്കണമെന്നും ടിഐ മധുസൂദനന്‍ പറഞ്ഞു. ടി ഐ മധുസൂദനന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം. സ്യമന്തക മണി ശ്രീകൃഷ്ണന്‍ കക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ?. കമ്യൂണിസ്റ്റുകാര്‍ക്ക് രക്തസാക്ഷികളുടെ ഫണ്ട് വ്യക്തിപരമായ ആവശ്യത്തിന് ഒരു നയാപൈസ എടുക്കാന്‍ പറ്റുമോ. തൊടാന്‍ തോന്നുമോ. ആര്‍ക്ക് കരുത്ത് നല്‍കുന്നതിന് വേണ്ടിയുള്ള വര്‍ത്തമാനമാണ് ഉയര്‍ന്നു വരുന്നത്. ആരെ സഹായിക്കാനാണ് – അദ്ദേഹം ചോദിച്ചു.

സിപിഐഎം ഒരു ഒറ്റയാന്റെ പാര്‍ട്ടിയല്ല, ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തില്‍ തുള്ളിക്കളിക്കുന്ന പാര്‍ട്ടിയല്ല. ധനരാജിന്റെ ജന്മനാടായ കുന്നരുവില്‍ ഈ ജാഥയ്ക്ക് ലഭിച്ചത് വികാരനിര്‍ഭരമായ സ്വീകരണമാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാന്‍ പറ്റുമോയെന്ന് ആലോചിക്കണം. രക്തസാക്ഷി കുടുംബത്തെ അപമാനിക്കാന്‍ കണക്ക് പുറത്ത് വിടാന്‍ ആകുമോ – ടി ഐ മധുസൂദനന്‍ ചോദിച്ചു.

അതിനിടെ, വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള പ്രകടനത്തില്‍ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍, ബൈക്ക് വാങ്ങി നല്‍കാന്‍ പത്തു രൂപ ചലഞ്ചുമായി ‘ജാഗ്രത പയ്യന്നൂര്‍’ കൂട്ടായ്മ. ആള്‍ക്കൂട്ട ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള നീക്കമെന്നാണ് സംഘാടകരുടെ വിശദീകരണം.