June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

കേന്ദ്രത്തിലെ ഡബിൾ എൻജിൻ സർക്കാർ കേരളത്തിലും വരും; പുതിയതെരുവിൻ്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകും; കെ. കെ വിനോദ് കുമാർ.

SHARE

 

പുതിയതെരുവിൻ്റെ സമഗ്ര വികസനം സാധ്യമാക്കാൻ കേന്ദ്രത്തിലെ ഡബിൾ എൻജിൻ സർക്കാർ കേരളത്തിലും വരുമെന്നും, പുതിയതെരുവിൻ്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ബിജെപി സാധ്യമാകുമെന്നും എൻഡിഎ അഴീക്കോട് നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ കെ വിനോദ് കുമാർ.
പുതിയതെരുവിലെ വ്യാപാരികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോളോളം ശിവ ക്ഷേത്ര സന്ദർശനത്തോടെയാണ് എൻഡിഎ അഴീക്കോട് നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ കെ വിനോദ് കുമാർ ഇന്നത്തെ മണ്ഡല പര്യടനം ആരംഭിച്ചത് തുടർന്ന് പള്ളിയാംമൂല ശ്രീ അഗസ്ത്യ കളരി സന്ദർശിച്ച അദ്ദേഹം മോളോളം ,പൂതപ്പാറ, തുടങ്ങി അഴീക്കോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വോട്ടർമാരെയും വിവിധ സാമുദായിക നേതാകന്മാരെയും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. തുടർന്ന്
വള്ളുവപ്പാറ ജുവൽ പായ്ക്ക് ഫാക്ടറി സന്ദർശിച്ച സ്ഥാനാർഥി
തൊഴിലാളികളുമായി സംസാരിച്ചു.

വിപി അരുണാക്ഷൻ, രാഹുൽ രാജീവ്, കെ മഹേഷ്,ഹരികൃഷ്ണൻ മോളോളം,സരസ്വതി, അനിൽ കുമാർ,നിഷാന്ത്, അനൂപ് തുടങ്ങിയവർ സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നു