September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

ഇരിക്കൂറിന്റെ വികസനം തൊട്ടറിഞ്ഞ് മണ്ഡലം ശില്പശാല.

SHARE

 

ഇരിക്കൂർ മണ്ഡലത്തിന്റെ 44 വർഷത്തെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാൻ ആധുനിക ഇരിക്കൂർ സ്വപ്നം കണ്ട് ഇരിക്കൂർ മണ്ഡലം വികസന ശില്പശാല നടന്നു. മണ്ഡലം പ്രകടനപത്രികയിൽ ഉൾപ്പെടുത്താനുള്ള വികസന കാഴ്ചപ്പാടുകൾ സ്വരൂപിക്കാനാണ് വികസന ശില്പശാല സംഘടിപ്പിച്ചത്. പൗരപ്രമുഖരും വിവിധ മേഖലകളിലെ പ്രഗൽഭരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് എൽഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോട്ടൽ സമുദ്രയിൽ വികസന ശില്പശാല നടന്നത്. വൈവിധ്യങ്ങളായ നിർദ്ദേശങ്ങൾ പൗരപ്രമുഖരും വിദഗ്ധരും ശില്പശാലയിൽ അവതരിപ്പിച്ചു. കാർഷിക പ്രാധാന്യമുള്ള മണ്ഡലത്തിൽ “ഇരിക്കൂർ ബ്രാൻഡ്” എന്ന പേരിൽ ജൈവ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ആ ബ്രാൻഡിൽ വിപണനം നടത്താനും സ്ഥിരം സംവിധാനമൊരുക്കുക, റബർ അധിഷ്ഠിത മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക, വന്യമൃഗ ശല്യവും ക്ഷുദ്രജീവികളുടെ ആക്രമണങ്ങളിൽ നിന്നും കൃഷിയെയും കർഷകരെയും രക്ഷിക്കാനുള്ള നടപടി സ്വീകരിക്കുക, വന്യമൃഗ ആക്രമണം ഉണ്ടായാൽ ഇടപെടൽ നടത്താൻ മണ്ഡലത്തിൽ സ്ഥിരം റാപ്പിഡ് റെസ്പോൺസ് ടീം സ്ഥാപിക്കുക, ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കുക, കൂട്ടുമുഖം പി എച്ച് സി താലൂക്ക് ആശുപത്രിയായി ഉയർത്തുക, പ്രാദേശിക ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിൽ ഉയർത്തുക തുടങ്ങി വിവിധ മേഖലകളിൽ 200 ഓളം നിർദ്ദേശങ്ങളാണ് ശില്പശാലയിൽ അവതരിപ്പിക്കപ്പെട്ടത്. ഓരോ നിർദ്ദേശങ്ങളും മണ്ഡലത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും എൽഡിഎഫ് ഇരിക്കൂർ മണ്ഡലം സ്ഥാനാർത്ഥി അഡ്വക്കേറ്റ് മാത്യു കുന്നപ്പള്ളി അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ ഓരോ കുടുംബങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഇടപെടൽ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സ്ഥാനാർത്ഥി. നൽകിയ നിർദ്ദേശങ്ങൾ മണ്ഡലം പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും പൗരപ്രമുഖർക്ക് എൽഡിഎഫ് നേതാക്കൾ ഉറപ്പുനൽകി. മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ജെയിംസ് മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ഇരിക്കൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജി കുറ്റ്യാനിമറ്റം അധ്യക്ഷനായി, എൽഡിഎഫ് നേതാക്കളായ എം കരുണാകരൻ, പി വി ഗോപിനാഥ്, സാജൻ കെ ജോസഫ്, എം സി രാഘവൻ, പി മധുസൂദനൻ, വിജി സോമൻ, ജോയ് കൊന്നക്കൽ, വി വി സേവി, പി രാജേഷ്, പൗരപ്രമുഖരായ പി ആർ അജിത്ത് വർമ്മ, മുൻ ഡിവൈഎസ്പി ടി കെ രത്നകാരൻ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ബി പി വിപിന, ജില്ലാ പ്ലാനിംഗ് കൗൺസിൽ അംഗം കെ വി ഗോവിന്ദൻ, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ കെ അജിത് കുമാർ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ കെ രത്നകുമാരി, ബാങ്ക് പ്രസിഡന്റുമാരായ ടി എം ജോഷി, സി രാമചന്ദ്രൻ, അനിൽ പി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.