September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

മോദിയുടെ വികസന നേട്ടം കല്യാശ്ശേരിയിലും പ്രതിഫലിക്കും. അഡ്വ. കെ.ശ്രീകാന്ത്.

SHARE

 

പഴയങ്ങാടി : ദീർഘ വീക്ഷണമുള്ള പദ്ധതികൾ നടപ്പിലാക്കി 2047 ൽ ഭാരതത്തെ വികസ്വര രാജ്യമാക്കാൻ മോദി സർക്കാർ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ പ്രതിഫലനം കല്യാശേരിയിലും ഉണ്ടാകുമെന്ന് ബി.ജെ.പി. കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്. ഇത്രയും കാലം വോട്ടു വിഹിതം വർദ്ധിപ്പിക്കാൻ മത്സരിച്ച ബി.ജെ.പി. ഇന്ന് കേരളഭരണം പിടിക്കാൻ പോകുന്ന മുന്നണി എന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. ഇരു മുന്നണികളെയും പിന്നിലാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നേറാൻ ബി.ജെ.പി ക്ക് കഴിയുന്നതിൻ്റെ കാരണം അത് മാത്രമാണ് – ബി.ജെ.പി. കല്യാശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ പഴയങ്ങാടി വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. ശ്രീകാന്ത്. യോഗത്തിൽ എൻ.ഡി. എ മണ്ഡലം കൺവീനർ ശങ്കരൻ കൈതപ്രം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സി.നാരായണൻ ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്, സ്ഥാനാർത്ഥി എ.വി.സനൽ, സുജിത് വടക്കൻ, എം. പ്രകാശൻ, കെ.വി. ജഗദീശൻ, കെ.ടി. മുരളി യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് പി.ജിതിൻ, വി. വിജു എന്നിവർ സംസാരിച്ചു