November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 21, 2026

വേനൽചൂടിനെ കുലുക്കിത്തോൽപ്പിക്കാം! വീട്ടിൽ തന്നെ തയ്യാറാക്കാം കടയിലെ അതേ രുചിയിൽ കുലുക്കി സർബത്ത്

SHARE

വേനൽക്കാലം ആരംഭിച്ചതേയുള്ളൂ, എങ്കിലും കേരളത്തിൽ ചൂട് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . വേനൽക്കാലത്തെ ഈ കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകുന്ന ഒരു പാനീയമാണ് “കുലുക്കി സർബത്ത്”. കേരളത്തിൽ ഏറെ പ്രചാരമുള്ള കുലുക്കി സർബത്ത് വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് ആർക്കും വീട്ടിൽ തയ്യാറാക്കാവുന്നതാണ്.

ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു വലിയ ഗ്ലാസ്സിൽ പകുതിയോളം വെള്ളമെടുക്കുക. ഇതിലേക്ക് ഒരു ചെറിയ നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച ശേഷം, മധുരത്തിന് ആവശ്യമായ പഞ്ചസാര ലായനിയോ പഞ്ചസാരയോ ചേർക്കാം.

 

കുലുക്കി സർബത്തിന്റെ പ്രധാന ആകർഷണം ഇതിൽ ചേർക്കുന്ന കസ്‌കസ് (Basil Seeds), കാന്താരി മുളക്, ഇഞ്ചി എന്നിവയാണ്. കുതിർത്ത ഒരു സ്പൂൺ കസ്‌കസും, എരിവിന് അനുസരിച്ച് നടുവേ കീറിയ ഒന്നോ രണ്ടോ കാന്താരി മുളകും, ചെറിയൊരു കഷ്ണം ചതച്ച ഇഞ്ചിയും ഗ്ലാസ്സിലേക്ക് ഇടുക. ശേഷം ധാരാളം ഐസ് ക്യൂബുകളും കുറച്ച് തണുത്ത വെള്ളവും ഒഴിച്ച് മറ്റൊരു ഗ്ലാസ്സ് ഉപയോഗിച്ച് ഇത് നന്നായി കുലുക്കിയെടുക്കുക .

കാന്താരിയുടെ എരിവും ഇഞ്ചിയുടെ ഗുണവും നാരങ്ങയുടെ പുളിയും ഒത്തുചേരുമ്പോൾ ലഭിക്കുന്ന ആ പ്രത്യേക രുചി ദാഹം അകറ്റാൻ മാത്രമല്ല, ദഹനത്തിനും ഏറെ നല്ലതാണ്. അമിതമായി വിയർക്കുന്ന വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ കുലുക്കി സർബത്ത് സഹായിക്കും .