June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 2, 2026

ഇനിയും പിണറായി വന്നാൽ നാടിനപകടം: അബ്ദുറഹ്മാൻ കല്ലായി.

SHARE

കണ്ണാടിപ്പറമ്പ്: മൂന്നാം പിണറായി വന്നാൽ നാലാം തവണ ബിജെപിയായിരിക്കും വരിക എന്ന ജാഗ്രതയോടെയായാവണം നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കണ്ണാടിപ്പറമ്പ് മേഖലാ പര്യടനം ആറാംപീടികയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലരപതിറ്റാണ്ടിൻ്റെ പൊതുപ്രവർത്തന പരിചയമുള്ള പ്രതിഭാധനനായ വ്യക്തിത്വത്തിനുടമയാണ് അഴീക്കോട് മണ്ഡലത്തിൽ നിന്നും ജനവിധിതേടുന്ന അഡ്വ. കരീം ചേലേരി എന്നും അദ്ദേഹം പറഞ്ഞു. എം.പി. മോഹനാംഗൻ അദ്ധ്യക്ഷനായിരുന്നു. പി.വി. മുഹമ്മദ് കുഞ്ഞി, നാരായണൻ മാസ്റ്റർ, ബി.കെ. അഹമ്മദ്, സി.പി. റഷീദ്, കബീർ കണ്ണാടിപ്പറമ്പ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, പ്രശാന്ത് മാസ്റ്റർ എം.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു. നാറാത്ത്, ചിറക്കൽ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ പര്യടനത്തിനുശേഷം ആറരയോടെ പുതിയതെരു റോഡ് ഷോയോടെ ഇന്നത്തെ പ്രചരണപരിപാടികൾ സമാപിക്കും.