തിരഞ്ഞെടുപ്പ് പര്യടന പരിപാടി പിണറായി ടൗണിൽ കണ്ണൂർ മേയർ പി കെ ഇന്ദിര ഉദ്ഘാടനം ചെയ്തു.

ധർമ്മടം നിയോജക മണ്ഡലം സ്ഥാനാർഥി ശ്രീ അഡ്വക്കേറ്റ് അബ്ദുൽ റഷീദിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി പിണറായി ടൗണിൽ കണ്ണൂർ മേയർ പി കെ ഇന്ദിര ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം കെ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ KPCC മെമ്പർ മൊഹമ്മദ് ഫൈസൽ, എൻ പി ശ്രീധരൻ, അഡ്വക്കേറ്റ് ഈ ആർ വിനോദ്, രാജീവൻ പാനുണ്ട, എൻ പി താഹിർ ഹാജി, ജയരാജൻ, ഷമേജ് പെരളശ്ശേരി, സുജിത് കാര്യായി എന്നിവർ സംസാരിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവേശോജ്വലമായ സ്വീകരണമാണ് ഏറ്റു വാങ്ങിയാണ് പരിപാടി മുന്നോട്ടുപോകുന്നത്

