November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 24, 2026

ഹരിത നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.

SHARE

കാസർകോട് നഗരസഭ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ് ശുചിത്വ മിഷൻ എന്നിവ സമൂഹ ചിത്രാവിഷ്കാരവും ശുചിത്വറാലിയും മാലിന്യ മുക്തനവകേരള പ്രതിജ്ഞയും സംഘടിപ്പിച്ചു .
ഹരിത ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ചിത്രകാരൻമാരായ നാഷണൽ അബ്ദുള്ള ,കമലാക്ഷൻ കാസർഗോഡ് ഗവൺമെൻറ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ, ഹരിതകർമസേന പ്രവർത്തകർ എന്നിവർ ചിത്രങ്ങൾ വരച്ചു. കാസർകോട് നഗരസഭ സെക്രട്ടറി ജി എസ് അഷീഷ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജയൻ സ്വീപ് നോഡൽ ഓഫീസർ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് നവകേരള കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ സംസാരിച്ചു. ഡപ്യൂട്ടി ജില്ലാ കോർഡിനേറ്റർ മിഥുൻ കൃഷ്ണൻ സ്വാഗതവും ഡോ. സൂരജ് നന്ദിയും പറഞ്ഞു