April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

കെ സുധാകരൻ KPCC അധ്യക്ഷ ചുമതലയിലേക്ക്?; ഡൽഹിയിലേക്ക് വിളിപ്പിച്ച് നേത്യത്വം.

SHARE

കെ സുധാകരന് കെ പി സി സി താത്കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന.അടിയന്തിരമായി ഡൽഹിയിലേക്ക് എത്താൻ എ ഐ സി സി നിർദേശം നൽകി.ഇന്നലെ രാത്രി 10.30 ഓടെയാണ് കെ സുധാകരന് ഡൽഹിയിലേക്ക് എത്താനുള്ള നിർദേശം ലഭിച്ചത്. അദ്ദേഹം ഇന്ന് പുലർച്ചയോടെ ഡൽഹിയിലേക്ക് തിരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് മത്സരിക്കുന്നത് സണ്ണി ജോസഫാണ്. എൽഡിഎഫിന്റെ സ്ഥാനാർഥിയായി കെ കെ ശൈലജ ടീച്ചറാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടമാണ് പേരാവൂരിൽ നടക്കുക. സ്ഥാനാർഥി പൂർണസമയവും മണ്ഡലത്തിൽ ഇല്ലെങ്കിൽ അത് വിജയ പരാജയങ്ങളെ ബാധിച്ചേക്കും. അതുകൊണ്ടുതന്നെ കെ പി സി സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് മണ്ഡലത്തിൽ മുഴുവൻ സമയവും പ്രവർത്തനം നടത്തുകയാണ്. ചെറിയ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് കഴിഞ്ഞതവണ പേരാവൂരിൽ വിജയിച്ചത്. സ്വാഭാവികമായും കുറച്ചധികം ശ്രദ്ധ മണ്ഡലത്തിൽ കൊടുത്തില്ലായെങ്കിൽ ഒരുപക്ഷെ കെ പി സി സി അധ്യക്ഷൻ മണ്ഡലത്തിൽ തോൽകാനുള്ള സാധ്യതയും ഉണ്ട്. സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനുള്ള സമയം അനുവദിച്ചതോടെയാണ് താത്കാലികമായി കെ പി സി സിയ്ക്ക് അധ്യക്ഷനെ വേണമെന്ന ആലോചനയിലേക്ക് നേത്യത്വം എത്തിയത്.