September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

എംഡിഎംഎ കച്ചവടം; സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ സസ്‌പെൻഡ് ചെയ്ത് ടിടിപിഎൽ.

SHARE

ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ സസ്‌പെൻഡ് ചെയ്തു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൻ്റെ സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് സസ്‌പെൻഡ് ചെയ്തത്. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡാണ് സസ്‌പെൻഡ് ചെയ്തത്. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുട‍ർന്നാണ് സസ്‌പെൻഷൻ. അന്വേഷണം പൂർത്തിയാകും വരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

 

ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയതിന് നജീബ് നർക്കോട്ടിക്സിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്‍കുന്നതാണ് ഇയാളുടെ രീതി. പ്രമുഖര്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തിയിരുന്നു.ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്‌ക്വാഡ് അംഗങ്ങളെ രഹസ്യമായി ഹോട്ടലിൽ വിന്യസിച്ച് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. അതിന് പിന്നാലെ നജീബ് ഖാനെ എംഡിഎംഎയുമായി സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.