April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

കെ.കെ.ശൈലജയുടെ പ്രചാരണ ബോർഡ് കീറി നശിപ്പിച്ചു; സി.പി.എം പ്രതിഷേധ പ്രകടനം നടത്തി.

SHARE

 

 

പേരാവൂർ: പുതുശേരി പുഴക്കൽ പാലത്തിന് സമീപം സ്ഥാപിച്ച എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ പ്രചാരണ ബോർഡ് സമൂഹ വിരുദ്ധർ കീറി നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് 143-ആാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുശേരിയിൽ നിന്ന് പുഴക്കലിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽ കുമാർ. കെ.എ.രജീഷ്, കെ.കരുണൻ, വി.ഷിജു, എം.രാജീവൻ എന്നിവർ നേതൃത്വം നല്കി. ബോർഡ് നശിപ്പിച്ചതിനെതിരെ പേരാവൂർ പോലീസിൽ പരാതി നല്കി.